കൊട്ടാരക്കര: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം ഇന്ന് കൊട്ടാരക്കരയിൽ നടക്കും. രാവിലെ 10ന് നാഥൻ പ്ളാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം റൂറൽ എസ്.പി കെ.ബി.രവി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.രാജേഷ് അദ്ധ്യക്ഷനാകും. സെക്രട്ടറി പി.കൃഷ്ണകുമാർ, അഡീഷണൽ എസ്.പി എസ്.മധുസൂദനൻ, എസ്.അനിൽദാസ്, ആർ.സുരേഷ്, ആർ.പ്രശാന്ത്, ബി.വിനോദ്, പി.രാജ്കുമാർ, ആർ.അശോക് കുമാർ, വി.പി.ബിജു.ആർ.എൽ.സാജു, കെ.ഉണ്ണിക്കൃഷ്ണ പിള്ള, സി.ആർ.ബിജു, എ.ഷാജഹാൻ എന്നിവർ സംസാരിക്കും.