കൊട്ടാരക്കര : കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായിലെ കൊയ്യാറായ ഇരുപതേക്കറോളം നെൽകൃഷി കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ നശിച്ചു. താളവൂർക്കോണം ഏലായിലെ

വിളവെടുക്കാറായ 75 ഏക്കറോളം പാടശേഖരത്തിൽ ഒരാഴ്ച മുൻപ്

മന്ത്രി കെ.എൻ.ബാലഗോപാൽ കൊയ്തത്തുത്സവം ഉദ്ഘാടനം നടത്തിയിരുന്നു. അതിനുശേഷമാണ് സംസ്ഥാന വ്യാപകമായി ഉണ്ടായ പെരുമഴയിൽ ഏലായിലെ കൊയ്യാൻ അവശേഷിച്ചിരുന്ന 20 ഏക്കറോളം നെൽകൃഷി നശിച്ചത്. കടം വാങ്ങിയും ലോണെടുത്തും കൃഷി നടത്തിയ കർഷകർ ഇതോടെ കടുത്ത പ്രതിസന്ധിയിലായി..നെൽകൃഷി നശിച്ചുപോയ സാഹചര്യത്തിൽ നെൽകർഷകർക്ക് അടിയന്തര സഹാവും നഷ്ടപരിഹാരവും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏലാ സമിതി പ്രസിഡന്റ് സി.വിജയകുമാറും സെക്രട്ടറി ബി.ചന്ദ്രശേഖരപിള്ളയും മന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകി.