പൂവറ്റൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവറ്റൂർ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ്‌ എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്തു . ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ മേഖലാ പ്രസിഡന്റ്‌ എം. എം. ഇസ്മായിൽ, മേഖലാ ജനറൽ സെക്രട്ടറി ഡി. മാമച്ചൻ എന്നിവർ സംസാരിച്ചു. എൻ. എൻ.രാധാകൃഷ്ണപിള്ള (പ്രസിഡന്റ്‌), കെ.ജയകുമാർ (ജനറൽ സെക്രട്ടറി), എം.അശോക് ( ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.