കൊട്ടിയം: കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. കൊല്ലുർവിള പള്ളിമുക്ക് ഇക്ബാൽ ലൈബ്രറി അങ്കണത്തിൽ മലബാർ കലാപം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ നടന്ന സെമിനാർ എം. നൗഷാദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കേരളാ സർവകലാശാല ഇന്റർനാഷണൽ സെൻറർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് ഡയറക്ടർ ഡോ. എം.എ. സിദ്ദീഖ് വിഷയാവതരണം നടത്തി. ശ്രീകുമാർ പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൻ. ഷൺമുഖദാസ്, അബൂബക്കർ കുഞ്ഞ്, ആസാദ് അച്ചു മഠം എന്നിവർ സംസാരിച്ചു.