കൊട്ടാരക്കര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊട്ടാരക്കര പുലമൺ യൂണിറ്റ് വാർഷിക സമ്മേളനം മേഖലാ പ്രസിഡന്റ് എൻ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.മണിലാൽ, ശശി ഉപാസന, ജോയി ഉമ്മന്നൂർ, സുനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജോൺ ബേബി (പ്രസി.), സി.എസ്.ചന്ദ്രബാബു (സെക്രട്ടറി), നുജും അബാബ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.