തഴവ: വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നരക്കോടി രൂപയോളം ചെലവഴിച്ച് തഴവ ആദിത്യ വിലാസം ഗവ.ഹൈസ്കൂളിൽ നിർമ്മിച്ച രണ്ട് ബഹുനില മന്ദിരങ്ങളുടെ താക്കോൽ കൈമാറ്റചടങ്ങ് സ്കൂൾ അങ്കണത്തിൽ നടന്നു. കൈറ്റ് പ്രോജക്ട് എൻജിനീയർ ആർ. അജിത്ത് കുമാർ താക്കോൽ സി. ആർ. മഹേഷ് എം. എൽ. എ, മുൻ എം. എൽ. എ ആർ. രാമചന്ദ്രൻ, പ്രഥമാദ്ധ്യാപിക ആർ. ശ്രീലേഖ എന്നിവർക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ കാരിക്കൽ, വാർഡ് അംഗം സുശീലാമ്മ, പി. ടി. എ പ്രസിഡന്റ് കെ. സതീശൻ, എസ്. എം. സി ചെയർമാൻ ജി.അജിത്ത് കൂമാർ, പ്രോജകട് എൻജിനിയർമാരായ ശരത്ത് ലാൽ, ജെ.ആര്യ , എസ്.അജുലാൽ, അഖിൽ രാജേന്ദ്രൻ, മാനേജർമാരായ ശ്യാംകുമാർ, ടി. എസ്.ശ്രീനി, അദ്ധ്യാപകരായ എൻ. കെ. വിജയകുമാർ, എസ്. റെജി തുടങ്ങിയവർ പങ്കെടുത്തു.