കൊല്ലം : തട്ടാമല മേപ്പാട്ട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 24 ന്‌ സങ്കടഹര ചതുർത്ഥി വൃതം ആചരിക്കുന്നു. വൈകിട്ട് 6 മണിക്ക് ഗണപതി ഭഗവാന് അഭിഷേകം, വിശേഷാൽ സങ്കടഹര ചതുർത്ഥി പൂജ ( അപൂർവ മഹാഗണപതി ക്ഷേത്രങ്ങളിൽ മാത്രം) എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ജയചന്ദ്രൻ അറിയിച്ചു.