പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച റീജിയണൽ ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിച്ചു. .നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, പി.എ.അനസ്, വസന്ത രഞ്ചൻ, കെ.പുഷ്പലത,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ, ചാലിയക്കര രാജേഷ് തുടങ്ങിയവർ സംസാരിച്ചു.