c
ഹൈസ്കൂൾ ജംഗ്ഷനിൽ അപകടത്തിൽപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞ കാർ

കൊല്ലം: അമിതവേഗതയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിനെ ഇടതുവശത്തുകൂടി മറികടക്കാൻ ശ്രമിച്ച കാർ ബസ് തട്ടി താഴ്ചയിലേക്ക് പതിച്ചു. ഇന്നലെ രാത്രി 7ഓടെ ഇരുമ്പുപാലത്തിന് സമീപമായിരുന്നു സംഭവം. ചിന്നക്കട ഭാഗത്ത് നിന്ന് കളക്ടറേറ്റ് ഭാഗത്തേക്ക് വരുകയായിരുന്നു ഇരുവാഹനങ്ങളും. പാലത്തിൽ വച്ച് ബസിനെ മറികടക്കാൻ വിഫലശ്രമം നടത്തുകയും തുടർന്ന് അമിതവേഗതയിൽ ഇടതുവശത്ത് കൂടി മറികടക്കാൻ ശ്രമിക്കുകയും ചെയ്‍തപ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്. ബസിന്റെ ഇടതുവശത്ത് പിറകിൽ ഇടിച്ചശേഷം റോഡിന്റെ ഇടതുഭാഗത്തുള്ള ചെറിയ താഴ്‍ചയിലേക്ക് വാഹനം പതിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. തേവള്ളി സ്വദേശി നീരജിന്റെ ഇന്നോവ കാറും തിരുവനന്തപുരത്ത് നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ കെ.എസ്.ആർ.ടി.സിയുടെ മറ്റൊരു ബസിൽ കയറ്റിവിട്ടു. വെസ്റ്റ് പൊലീസ് കേസെടുത്തു.