ഓച്ചിറ: കേരള പ്രദേശ് ആശാവർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടിയു.സി)യുടെ അംഗത്വവിതരണവും കുലശേഖരപുരം മണ്ഡലം കൺവെൻഷനും ജില്ലാ പ്രസിഡന്റ് ഷിബു.എസ്.തൊടിയൂർ ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കൃഷ്ണപിള്ള, പെരുമാനൂർ രാധാകൃഷ്ണൻ, ഹുസൈബ, ടി.അംബിക തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഹുസൈബ (പ്രസിഡന്റ്), ടി.അംബിക (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.