ഓച്ചിറ: മേമന സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നബിദിന പ്രാർത്ഥനാ സംഗമവും ഭക്ഷണ വിതരണവും സംഘടിപ്പിച്ചു. ഷനീർ ഒറ്റത്തെങ്ങിൽ അദ്ധ്യക്ഷനായി. സൗഹൃദ സമ്മേളനം അയ്യാണിക്കൽ മജീദ് ഉദ്ഘാടനം ചെയ്തു. ഷാജി മേമന, പ്രശാന്ത് കണ്ണമ്പള്ളി, ഹക്കീം ചേലുവടക്കേൽ, സതീഷ് ഭവനം സതീഷ്, ലത്തീഫ് മുല്ലശ്ശേരി, സത്താർ കലവറ, കളീത്തറ കേശവപിളള, സാലു പ്ലാനറ്റ്, സുധീർ കടയിൽ, അനി പറങ്കാമ്മൂട്ടിൽ, സമദ് ബുധനൂർ കുറ്റിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഹനീഫ ഉസ്താദ്, ഹാഫിള് അഹ്മദ്, ഖനി മുസ്ലിയാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സംഗമം നടത്തി. ഷെറിൻ മേമന സ്വാഗതവും റഷീദ് നിലയ്ക്കൽ നന്ദിയും പറഞ്ഞു.