തൊടിയൂർ: നവംബർ ഒന്നിന് സ്കൂൾ തുറന്ന് അദ്ധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി വേങ്ങറ ഗവ.എൽ. പി എസും പരിസരവും ശുചീകരിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത്, അദ്ധ്യാപകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയ കൂട്ടായ്മയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഗ്രാമപഞ്ചായത്തംഗം തൊടിയൂർ വിജയൻ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് യു.ലൈജൂ, കെ.വത്സല, സണ്ണി, സുധാകരൻ എന്നിവർ നേതൃത്വം നൽകി.