t
രണ്ട് റോഡിന് സമീപം പിഴുതു വീണ കൂറ്റൻ മരം

കിഴക്കേ കല്ലട: കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടു കൂടി കൊല്ലം തേനി പാതയിൽ രണ്ടുറോഡിൽ നൂറ്റാണ്ടു പഴക്കമുള്ള പൈൻ മരം മറിഞ്ഞുവീണു ഗതാഗതംം തടസപ്പെട്ടു. തൊട്ടടുത്ത കടയ്ക്കും വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചു. രണ്ടുറോഡിൽ ചായക്കട നടത്തുന്ന അജയന്റെ കടയ്ക്കും വീടിനുമാണ് കേടുപാടുകളുണ്ടായത്. കിഴക്കേ കല്ലട പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.