കൊട്ടാരക്കര: എ.ഐ.എസ്.എഫ് കുളക്കട വെസ്റ്റ് ലോക്കൽ സമ്മേളനം മാവടിയിൽ ജില്ലാ സെക്രട്ടറി എ.അഥിൻ ഉദ്ഘാടനം ചെയ്തു. എ.ശ്രീജിത്ത്, കിരൺ ബോധി എന്നിവർ ക്ളാസ് നയിച്ചു. ഡി.എസ്.അനുരാജ്, ജോബിൻ ജേക്കബ്, പി.പ്രവീൺ, എ.ഇന്ദുഗോപൻ, സുജിത്ത് കുമാർ, ലെനിൻ കുമാർ എന്നിവർ സംസാരിച്ചു. നന്ദു സുരേഷ്(പ്രസിഡന്റ്), എ.ശ്രീജിത്ത്(സെക്രട്ടറി ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.