കൊട്ടാരക്കര: തൃക്കണ്ണമംഗലിൽ നിയന്ത്രണം വിട്ട കാർ കനാലിലെ താഴ്ചയിലേക്ക് മറിഞ്ഞു. ആളപായമില്ല. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കൊട്ടാരക്കര സ്വദേശി റിട്ട.എക്സൈസ് കമ്മിഷണർ ജഗന്നാഥന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. കാട് മൂടിക്കിടന്ന കനാലിലേക്കാണ് കാർ മറിഞ്ഞത്. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കനാലിൽ വെള്ളം കുറവായിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഉച്ചയോടെ ക്രെയിൻ ഉപയോഗിച്ച് വാഹനം കരയ്ക്കുകയറ്റി.