കൊല്ലം: പരവൂർ കുറുമണ്ടൽ മുള്ളഴികം ശ്രീ ഭദ്രാദേവി ക്ഷേത്രത്തിലെ ആയില്യം പൂജയും നാഗരൂട്ടും 30ന് രാവിലെ 10ന് മേൽശാന്തി ഹരിശാന്തിയുടെ കാർമികത്വത്തിൽ നടക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ക്ഷേത്രം പ്രസിഡന്റ് മോഹൻദാസ് അറിയിച്ചു.