കുന്നിക്കോട് : സി.പി.എം പട്ടാഴി ലോക്കൽ സമ്മേളനം നവംബർ 4,5,6,7 തീയതികളിൽ പന്ത്രണ്ടുമുറിയിൽ വെച്ചു നടത്താൻ തീരുമാനിച്ചു. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സി.പി.എം പത്തനാപുരം ഏരിയ സെക്രട്ടറി എൻ.ജഗദിശൻ നിർവഹിച്ചു. ചടങ്ങിൽ പാർട്ടി ഏരിയ കമ്മിറ്റിയംഗം എസ്.അജി, സംഘടക സമിതി കൺവീനർ അനന്തു പിള്ള, അനീഷ്, അശോകൻ, അമൽജിത്ത്, ജോഷ്വാ, അനൂപ് തുടങ്ങിയവർ പങ്കെടുത്തു.