പുത്തൂർ: കേരളപുരം പുത്തൻവിള തെക്കെതിൽ നൗഷാദിന്റെയും നസീറയുടെ മകളായ ഷാഹിനയുടെ ഒന്നേ മുക്കാൽ പവന്റെ മാല റിട്ട. ഹെഡ്മിസ്ട്രസായ കുന്നത്തൂർ ഷിബു സദനത്തിൽ രാധയുടെ സത്യസന്ധതയിൽ തിരിച്ചു കിട്ടിയത്. കഴിഞ്ഞ ദിവസം കൊല്ലത്തെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിന് സമീപമാണ് ഷാഹിനയുടെ മാല നഷ്ട്ടപ്പെട്ടത്. ക്ലിനിക്കിൽ നിന്ന് ഇറങ്ങിയ റിട്ട. അദ്ധ്യാപികയ്ക്ക് മാല കിട്ടുകയും ഉടൻ തന്നെ അവർ ക്ലിനിക്കിലെ ഡോക്ടറുടെ സഹായത്തോടെ മാല പുത്തൂർ പൊലീസ് സ്റ്റേഷനിൽ എൽപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ മാല ഷാഹിനയ്ക്ക് തിരിച്ചുനൽകുകയായിരുന്നു. പുത്തൂർ പൊലീസ് ജനമൈത്രി ബീറ്റ് ഓഫീസർ രാജീവ്, എസ്.ഐ അജികുമാർ, എ.എസ്.ഐ സുശീലൻ എന്നിവർ പങ്കെടുത്തു.