പുനലൂർ: രാജചോലയിൽ പുലി ഇറങ്ങി പശുവിനെ കടിച്ച് കൊന്നു. ആര്യങ്കാവ് പഞ്ചായത്തിലെ വെഞ്ച്വർ എസ്റ്റേറ്റിൽ രാജചോലയിൽ ലയത്തിൽ താമസിക്കുന്ന പ്രജി ശശിധരന്റെ പശുവിനെയാണ് വെള്ളിയാഴ്ച അർദ്ധ രാത്രിയോടെ പുലി കടിച്ച് കൊന്നത്. രണ്ട് ദിവസും മുമ്പ് ചാലിയക്കര -മാമ്പഴത്തറ വന പാതോയരത്ത് നിലയുറപ്പിച്ച കാട്ടാന ഇരുചക്ര വാഹന യാത്രികരെയും ഭീതിയിലാക്കി. മണിക്കൂറുകൾക്ക് ശേഷമാണ് കാട്ടാന ഉൾവനത്തിലേക്ക് കടന്ന് പോയത് .മാമ്പഴത്തറ, കുറവൻതാവളം തുടങ്ങിയ മലയോരവാസികൾ പുനലൂരിൽ എത്തുന്ന പ്രധാന റോഡിലാണ് പകൽ കാട്ടാനകൾ ഇറങ്ങി നിൽക്കുന്നത്. കഴിഞ്ഞ നാല് മാസമായി തെന്മല,ആര്യങ്കാവ് പഞ്ചായത്തിൽ പുലി, കാട്ടാന ,കടുവ, കാട്ടു പന്നി തുടങ്ങിയ വന്യമൃഗങ്ങൾ പട്ടാപ്പകൽ പോലും ഇറങ്ങി കൃഷികൾ നശിപ്പിക്കുകയാണ്.