പുത്തൂർ: പുത്തൂർ റോട്ടറി ക്ലബ്ബിന്റെ ഹാപ്പിനസ് പദ്ധതിയുടെ ഭാഗമായി മൈലംകുളത്ത് പുതുതായി നിർമ്മിച്ച വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ നന്ദകുമാർ , പുത്തൂർ ക്ലബ് പ്രസിഡന്റ് ദിനേശ് ചന്ദ്രൻ , സെക്രട്ടറി ഡോ.ശ്രീകുമാർ , ട്രഷറർ വിനയൻ , ഡിസ്ട്രിക് പ്രൊജക്റ്റ് ചെയർമാൻമാരായ ഡോ.ബാഹുലേയൻ , മാത്യു തോമസ് മുള്ളിക്കാട് , വാർഡ് മെമ്പർ പ്രസാദ് യോഹനാൻ എന്നിവർ സംസാരിച്ചു. പുത്തൂർ മൈലംകുളം സ്വദേശിയ മനയ്ങ്ങാട്ട് വീട്ടിൽ രാജേഷിനാണ് വീട് നിർമ്മിച്ച് നൽകുന്നത് .