പരവൂർ : പരവൂർ കുറുമണ്ടൽ ബി 3066 -ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ സ്കോളർഷിപ്പ് വിതരണം എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സുരേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. മുൻ പി.എസ്.സി അംഗം രാജേന്ദ്രപ്രസാദ്, താലൂക്ക് യൂണിയൻ സെക്രട്ടറി അരവിന്ദാക്ഷൻ പിള്ള, എൻ.എസ്.എസ് പ്രതിനിധി സഭ അംഗം ശശിധരൻപിള്ള, സുരേഷ് ബാബു, പ്രേമനാഥൻ പിള്ള എന്നിവർ സംസാരിച്ചു. മുതിർന്ന കരയോഗ പ്രവർത്തകരായ കൊച്ചു ഗോവിന്ദപ്പിള്ള, രവീന്ദ്രൻ പിള്ള, ഗോപിനാഥൻ പിള്ള, സദാനന്ദൻ പിള്ള, പ്രേമനാഥൻ പിള്ള എന്നിവരെ കരയോഗം പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു.