കൊല്ലം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പുനലൂർ തഹസിൽദാർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു. വഴിയിലുള്ള രണ്ട് വൈദ്യുതി തൂണുകൾ പരാതിക്കാരിയുടെ സഞ്ചാരസ്വാതന്ത്യം തടസപ്പെടുത്തുന്നുണ്ടെങ്കിൽ അവ മാറ്റി സ്ഥാപിക്കാൻ പുനലൂർ തഹസിൽദാർ നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
കൊല്ലം തടിക്കാട് മതിലപ്പ മുറി സ്വദേശിനി സാവിത്രിയുടെ പരാതി പരിഹരിക്കാനാണ് കമ്മിഷൻ ഉത്തരവ് നൽകിയത്. കമ്മിഷൻ പുനലൂർ തഹസിൽദാറിൽ നിന്നി റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ വസ്തുവിൽ നിന്ന് പഞ്ചായത്ത് റോഡിലേക്ക് മൂന്നടി വീതിയുള്ള വഴിയുള്ളതായി കാണുന്നു. എന്നാൽ പരാതിക്കാരി കഴിഞ്ഞ 27 വർഷമായി ഉപയോഗിച്ച് വരുന്ന വഴി എതിർകക്ഷിയായ സനോജ് മുള്ളുവേലി കെട്ടിയടച്ചതായി പരാതിക്കാരി അറിയിച്ചു.