കരുനാഗപ്പള്ളി : പെൻഷൻ ഏകീകരിക്കുക, കാലാനുസൃതമായ ശമ്പള വർദ്ധനവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരഫെഡ് പഠിക്കൽ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന അനിശ്ചിതകാല സമരം പരിഹരിക്കുവാൻ വകുപ്പ് മന്ത്രിമാർ അടിയന്തരമായി ഇടപെടണമെന്ന് യു.ഡി.എഫ് ചെയർമാൻ കെ. സി. രാജൻ ആവശ്യപ്പെട്ടു. പുതിയകാവ് കേരഫെഡ് പ ടിക്കൽ 19 ദിവസം പിന്നിടുന്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ .ഐ. യു.സി യൂണിയൻ സെക്രട്ടറി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. രാജശേഖരൻ, കെ. എസ്. പുരം സുധീർ, കെ. എം. നൗഷാദ്, സി.ഐ. ടി. യു, വിജി വിജയൻ, കൃഷ്ണപിള്ള, രവികുമാർ പുഷ്പരാജൻ തുടങ്ങിയവർ സംസാരിച്ചു.