കൊല്ലം : 63-ാം വയസിലും തളർത്താത്ത കർഷക വീര്യത്തോടെ തന്റെ കൃഷിഭൂമി ഒരിഞ്ച് പോലും തരിശിടാതെ വിവിധ വിളകൾ മാറി മാറി കൃഷി ചെയ്ത തഴവ കുതിരപ്പന്തി വാണിയത് മീനത്തതിൽ ആർ. ശങ്കരപിള്ളയുടെ ഒരു ഏക്കർ വരുന്ന നെൽപ്പാടത്തെ കൊയ്ത്തുത്സവം സി. ആർ. മഹേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു.
തഴവ പഞ്ചായത്ത് ഏറ്റവും നല്ല കർഷകനുള്ള ഈ വർഷത്തെ അവാർഡ് നൽകി ആദരിച്ച ശങ്കരപിള്ള നെല്ല്, എള്ള്, പയർ, ചീര, പച്ചക്കറി തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നത് മാറ്റാരുടെയും സഹായമില്ലാതെയാണ്. കൃഷിയോടൊപ്പം പശു വളർത്തൽ, നായ വളർത്തൽ എന്നിവയുമുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ, പഞ്ചായത്ത് അംഗങ്ങളായ വത്സല, സുജ, മുൻ പഞ്ചായത്ത് അംഗങ്ങളായ ബിജു പാഞ്ചജന്യം, സലിം അമ്പീത്തറ, അസി. കൃഷി ഓഫീസർ ശ്രീപ്രകാശ്, ആർ. ഉണ്ണികൃഷ്ണൻ കുശസ്തലി, കൈപ്ലെത്തു ഗോപാലകൃഷ്ണൻ, ഷാജി സോപാനം, അനിൽ പുലിത്തിട്ട, ജി. ചിത്രഭാനു, പിച്ചിനാട്ടു പൊടിയൻ തുടങ്ങിയവർ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.