photo
അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആനക്കുളത്ത് നടന്ന സൗജന്യ നേത്രചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രീനേത്രാ കണ്ണാശുപത്രിയുടെ സഹകരണത്തോടെ ആനക്കുളം ജി.ഡബ്ല്യു.യു.പി.എസിൽ വച്ച് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണൻ സി.പിള്ള അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി എസ്. ദേവരാജൻ, ക്ലബ് ഡയറക്ടർ ബോർഡ് അംഗം ജയിംസ് ജോസഫ്, അലയമൺ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ശോഭന, ബിനു സി. ചാക്കോ, ജേക്കബ് മാത്യു, ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ എൽ.ആർ. ജയരാജ്, ഡോ. അനില,അനീഷ് കെ.അയിലറ തുടങ്ങിയവർ സംസാരിച്ചു.