പുനലൂർ : അച്ചൻകോവിൽ വയോധികനെ കാട്ടു പന്നി കുത്തി പരിക്കേൽപ്പിച്ചു. അച്ചൻകോവിൽ കുട്ടത്തി മണ്ണിൽ മുഹമ്മദ് ഹുസൈനെ (65) സ്വന്തം വീടിന്റെ മുമ്പിൽ വച്ച് കാട്ടു പന്നി കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലിനായിരുന്നു കാട്ടു പന്നി കൂടെ അക്രമണം നടന്നത്. പരിക്കേറ്റ വയോധികനെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.