പുനലൂർ: പ്രിയദർശിനി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുനലൂർ നഗരസഭയിലെ ആശാവർക്കർമാരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഇന്ന് വൈകിട്ട് 4ന് ആദരിക്കും. പുനലൂർ സെന്റ് ഗോരേറ്റി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ സൈമൺ അലക്സ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫൗണ്ടേഷൻ ചെയർമാൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, മുൻ എം.എൽ.എ പുനലൂർ മധു, മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, സി.വിജയകുമാർ, ജോൺ സാമുവേൽ, നെൽസൺ സെബാസ്റ്റ്യൻ, സാബുഅലക്സ്,അനൂപ് എസ്.രാജ്, മിഥുൻ ജോസഫ് തുടങ്ങിയവർ സംസാരിക്കും.