പുനലൂർ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആര്യങ്കാവ് ഗ്രാമ പഞ്ചായത്തിൽ എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരശാലകളിലെ തൊഴിലാളികൾ തുടങ്ങിയവർക്കാണ് മരുന്ന് വിതരണം ചെയ്യുന്നത്. ഡോക്സിസൈക്ലീൻ ഗുളികളാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ജീവിതശൈലി രോഗ ക്യാമ്പുകളും സംഘടിപ്പിച്ചു. പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും കുടിവെള്ള സ്രോതസുകളിലും അണുനശീകരണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ ഓഫീസർ ഡോ.പ്രിയങ്ക, ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ.അരുൺകുമാർ, ലീല തുടങ്ങിയവർ നേതൃത്വം നൽകി.