al
കുളക്കട എം.സി റോഡിൽ കാറുകൾ കൂട്ടിമുട്ടിയ നിലയിൽ

പുത്തൂർ: എം.സി റോഡിലെ കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് നാലേകാലോടെ കുളക്കട ആലപ്പാട്ട് ദേവീ ക്ഷേത്രത്തിന് വടക്കുഭാഗത്തായിരുന്നു അപകടം. പത്തനംതിട്ട സ്വദേശികളായ ജോൺ ജോർജ് (69), മറിയാമ്മ ജോർജ് (67), കൊച്ചുമകൻ ജോഹാൻ എബി തോമസ് (10), നെയ്യാറ്റിൻകര ഉദിയൻകുളങ്ങര ചെങ്കൽ സ്വദേശികളായ അനിൽകുമാർ (42),അമ്മ വിമല (60) എന്നിവർക്കാണ് പരിക്കേറ്റത്. പത്തനംതിട്ട സ്വദേശികൾ കോഴഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. വാഹനങ്ങളെ മറികടന്നു പോകാൻ ശ്രമിച്ച കാർ മറ്റ് രണ്ടുകാറുകളിൽ തട്ടുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലാക്കി. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.