പുനലൂർ:ചെമ്മന്തൂർ- പൊലീസ് സ്റ്റേഷൻ റോഡും ഡിവൈ.എസ്.പി ഓഫീസും പരിസരവും ശുചീകരിച്ച് വൃത്തിയാക്കി. ഐ.സി.പി.എഫ് ഇന്റർ കോളേജ് പ്രയർ ഫേല്ലോഷിപ്പിലെ വിദ്യാർത്ഥികളും പുനലൂർ ജനമൈത്രീ പൊലീസും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പുനലൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബി.വിനോദ് ശുചീകരണ ജോലികൾ ഉദ്ഘാടനം ചെയ്തു. ജനമൈത്രി സി.ആർ.ഒ.അനിൽകുമാർ, ഫേല്ലോ ഷിപ്പ് ജില്ലാ നേതാക്കളായ സാമുവേൽ ഡാനിയേൽ, സാൻസ് സക്കറിയ, ജനമൈത്രി പ്രവർത്തകരായ വിനയൻ, വത്സല, ഡേവിഡ് സൺ,റെജി, സ്റ്റേഷൻ ഹോം ഗാർഡ് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.