തഴവ : എതിർ ദിശയിൽ വന്ന ബൈക്കുമായി കുട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ക്ലാപ്പന വരവിള ശ്രുതിയിൽ ആദർശി (20) ന്റെ കാലാണ് അപകടത്തിൽ ഒടിഞ്ഞ് തൂങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 8.50 നോടെ വവ്വക്കാവ് മണപ്പള്ളി റോഡിൽ വടിമുക്കിന് പടിഞ്ഞാറുവശം വെച്ചായിരുന്നു അപകടം. എതിർദിശയിൽ നിന്നു വന്ന ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പേർക്ക് നിസാരമായ പരിക്കേറ്റു.