bdjs
ജീവകാരുണ്യ പ്രവർത്തനവും സാമൂഹ്യ സേവനങ്ങളും മുൻനിർത്തി വവ്വാക്കാവ് എസ്.എ.വി.എം ആയൂർവ്വേദാശുപത്രിയിലെ ഡോക്ടർമാരായ ഡോ. ശ്രീജിത്ത് സുരൻ, ഡോ. സുരഞ്ജയൻ, ഡോ. രമ്യ ശ്രീജിത്ത് എന്നിവരെ ബി.ഡി.ജെ.എസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിക്കുന്നു

ഓച്ചിറ: ബി.ഡി.ജെ.എസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വവ്വാക്കാവ് എസ്.എ.വി.എം ആയുർവേദാശുപത്രിയിലെ ഡോക്ടർമാരായ ഡോ. ശ്രീജിത്ത് സുരൻ, ഡോ. സുരഞ്ജയൻ, ഡോ. രമ്യ ശ്രീജിത്ത് എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ മെമന്റോ വിതരണം ചെയ്തു. ജില്ല ജ.സെക്രട്ടറി അഡ്വ. സജുകുമാർ, സെക്രട്ടറിമാരായ ക്ലാപ്പന സുധീഷ്, സന്തോഷ്, മണ്ഡലം പ്രസിഡന്റ് മോഹൻ, ജ.സെക്രട്ടറി പ്രേം സാഗർ, ട്രഷറർ കൈപ്പള്ളി ചന്ദ്രൻ, സെക്രട്ടറിമാരായ വിപിൻ തെക്കൻചേരി, സുനിൽ, പ്രസാദ്, സുമേഷ്, ജയപ്രകാശ്, രാജേഷ്, പ്രമോദ്, പൊടിമോൻ, ബി.ഡി.എം.എസ് മണ്ഡലം പ്രസിഡന്റ് സുചില സുകു, ഋഷി തുടങ്ങിയവർ പങ്കെടുത്തു.