jamaath
കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എ.പൂക്കുഞ്ഞ് സാഹിബ് അനുസ്മരണവും മിലാദ് മീറ്റും അവാർഡ് വിതരണവും സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എ.പൂക്കുഞ്ഞ് സാഹിബ് അനുസ്മരണവും മിലാദ് മീറ്റും അവാർഡ് വിതരണവും സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കോവർ കുഞ്ഞുമോൻ എം.എൽ.എ അവാർഡുകൾ വിതരണം ചെയ്തു. ജമാഅത്ത് കമ്മിറ്റി ജില്ലാ പ്രസിഡന്റ് കുറ്റിയിൽ നിസാം അദ്ധ്യക്ഷനായി. ജില്ലാ ജ.സെക്രട്ടറി മെഹർഖാൻ ചേന്നല്ലൂർ, ഡോ. അമീൻ, എം. അൻസർ, പറമ്പിൽ സുബൈർ, ജലീൽ കോട്ടക്കൽ, അമീർ തുടങ്ങിയവർ സംസാരിച്ചു.