കൊട്ടാരക്കര: നീലേശ്വരം മുക്കോണിമുക്ക്, പിണറ്റിൻമൂട്, മുട്ടല്ലുവിള, മണ്ണാരഴികം ഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധശല്യം ഏറുന്നതായി പരാതി. മോഷണവും പരസ്യ മദ്യപാനവും അക്രമവും പൊതുമുതൽ നശീകരണവുമടക്കം നടക്കുന്നുണ്ട്. നീലേശ്വരം ഹരിതനഗർ റസിഡന്റ്സ് അസോസിയേഷൻ കൊട്ടാരക്കര പൊലീസിന് പരാതിനൽകി.