കൊട്ടാരക്കര : ഗിരിവർഗ വേടർ മഹാസഭ ശാഖകൾക്ക് രജിസ്ട്രേഷൻ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഘടനയിൽ നിന്ന് പുറത്താക്കിയവർ വ്യാജ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഇവർ പണപ്പിരിവും വിവാഹ ക്ഷണപത്രിക നൽകലുമടക്കം നടത്തിവരുന്നു. ഇത് തടയാൻ എല്ലാ ശാഖകൾക്കും രജിസ്ട്രേഷൻ ഉറപ്പാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. നവംബ‌ർ 4ന് കൊട്ടാരക്കര താലൂക്കിലെ ശാഖകൾക്കും പുനലൂർ, കുന്നത്തൂർ താലൂക്കുകൾക്ക് 11നും പത്തനാപുരം താലൂക്കിൽ 18നും കൊല്ലം താലൂക്കിൽ 25നും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകും.വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശാസ്താംകോട്ട മണി, ഇടവട്ടം ശിവാനന്ദൻ, പി.മുരളീധരൻ, ഒ.വി.കുഞ്ഞമ്മിണി എന്നിവർ പങ്കെടുത്തു.