ഓയൂർ: വെളിയം താന്നിമുക്ക് സാഹിതി ഗ്രന്ഥശാലയുടെ 16-ാം വാർഷികവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് വിതരണവും സ്വയം സഹായ സംഘത്തിന്റെ ഉദ്ഘാടനവും മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എസ്.വി. വിബു സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. യുവകവി സുരേഷ് കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി .വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജ് എൻഡോവ്മെന്റ് വിതരണം നടത്തി. ജില്ല പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള സാഹിതി സ്വയം സഹായ സംഘത്തിന്റെ ആദ്യ വായ്പ വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ബി.ജി.അജിത്, എം.ബി.പ്രകാശ്, എം.വിഷ്ണു, ഗീതാകുമാരി ബ്ലോക്ക് അംഗം ജി .തോമസ്, സജിനി ഭദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.