പത്തനാപുരം : സംസ്ഥാന എക്സൈസ് വകുപ്പും ചേലക്കോട് റസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്കരണവും നടത്തി. ചേലക്കോട് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ പത്തനാപുരം അദ്ധ്യക്ഷനായി. ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ എക്സൈസ് അസി. കമ്മിഷണർ പി. കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ചേലക്കോട് നിന്നാരംഭിച്ച ലഹരി വിരുദ്ധ റാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി ഫ്ലാഗ് ഒഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. റാലി വൈ .എം .സി. എ ജംഗ്ഷനിലെത്തി തിരികെ റസിഡന്റ്സ് നഗറിൽ സമാപിച്ചു. വാർഡ് മെമ്പർ ഫാറൂക് മുഹമ്മദ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ബാബു, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി നൗഫൽ, ട്രഷറർ സി .എം. മജീദ്, ബാബു കുമ്മന്നൂർ, ജേക്കബ് ജോൺ , അജയ് നന്ദനം, ജോൺ മാത്യു, ടി. വർഗീസ്, സി.എം. സാമുവേൽ , കാവേരി സോമൻ തുടങ്ങിയവർ നേതൃത്വം നൽകി.