തൊടിയൂർ: കല്ലേലിഭാഗം എസ്.എൻ. ടി .ടി .ഐയിലെ എസ്. എഫ് .ഐ (ഡി.എൽ.എഡ് ) യുണിറ്റിന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിനാവശ്യമായ കൊവിഡ് പ്രതിരോധ സാമഗ്രികൾ സംഭാവന ചെയ്തു. വിദ്യാലയം തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങളും നടത്തി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോകൻ
പ്രതിരോധ സാമഗ്രികൾ പ്രിൻസിപ്പൽ ടി .പി. മധുവിന് കൈമാറി ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. എസ് .എഫ് .ഐ സബ് കമ്മിറ്റി ജില്ലാ ജോ. കൺവീനർ അശ്വിൻ, ജില്ലാ കമ്മിറ്റി അംഗം ജിത്തു, ലോക്കൽ കമ്മിറ്റി പ്രസിഡന്റ് നിധിൻ തുടങ്ങിയവർ സംസാരിച്ചു.