കുണ്ടറ: സി.പി.ഐ കുണ്ടറ ലോക്കൽ ജനറൽ ബോഡി ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ആർ. മോഹൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളുയ ജെറോം, ആർ. വേണുഗോപാൽ, കുണ്ടറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ഓമനക്കുട്ടൻപിള്ള, ബി. ശ്രീകുമാർ, മുകൂട് രഘു, സുരേഷ്, ലിജു വർഗ്ഗീസ്, അനിമോൻ, പ്രേംകുമാർ, സന്തോഷ്, സിന്ധു രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.