കൊല്ലം: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് നിയമനം നേടിയ വെറ്ററിനറി ഡോക്ടർമാരായ ഡോ. പ്രീതാ സ്കരിയ, ഡോ. പ്രിയൻ അലക്സ് എന്നിവരെ ആദരിച്ചു. കൊല്ലം വെറ്റ്‌സ് വില്ലയിൽ സംഘടിപ്പിച്ച ചടങ്ങ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.മൃഗസംരക്ഷണ വകുപ്പിൽ കാലോചിതമായ മാറ്റങ്ങളും പദ്ധതികളും നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.
ഐ.വി.എ ജില്ലാ പ്രസിഡന്റ് ഡോ. ബി. അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ഗീതറാണി സ്വാഗതവും ഡോ. ജാസ്മി നന്ദിയും പറഞ്ഞു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. സുജ ടി. നായർ, ഡോ. ഉണ്ണിത്താൻ, ഡോ. പ്രിയ, ഡോ. ദീപ്തി എന്നിവർ സംസാരിച്ചു. കൊല്ലം ജില്ലയിൽ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും ചടങ്ങിൽ ആദരിച്ചു.