തൊടിയൂർ: കരുനാഗപ്പള്ളി വർണം ചിത്രരേഖ സ്കൂൾ ഒഫ് ആർട്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തുന്നു. എൽ. കെ. ജി മുതൽ ഒന്നാം ക്ലാസ് വരെയും രണ്ടാം ക്ലസ് മുതൽ അഞ്ചാം ക്ലാസ് വരെയും ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. നവംബർ 7,13 തീയതികളിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് പ്രൈസ് ഏർപ്പെടുത്തിയിട്ടുണ്ട്.
പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് ഓരോ ഗ്രൂപ്പിലും മത്സരിക്കാൻ അവസരം ലഭിക്കുന്നത്. 30 വരെ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ:
9946124815, 9496161815.