ഓയൂർ: വെളിനല്ലൂർ സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കുന്ന ചടങ്ങ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പരിധിയിൽ ഉള്ള എസ്.എസ്.എൽ. സി, പ്ലസ് ടു ,സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സി.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും സർവകലാശാല, മെഡിക്കൽ എൻജിനീയറിംഗ് ബിരുദ ബിരുദാനന്തര പരീക്ഷയിൽ ഉയർന്ന വിജയം നേടിയവരെയും ചടങ്ങിൽ മന്ത്രി ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
ബാങ്ക് പ്രസിഡന്റ് പി.ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വെളിനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ, ജില്ലാ പഞ്ചായത്തംഗം എസ്.ഷൈൻകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കരിങ്ങന്നൂർ സുഷമ, ആർ.ജയന്തീദേവി, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, ഭരണ സമിതിയംഗങ്ങൾ എന്നിവർ സംസാരിച്ചു.