കൊല്ലം: കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടമുണ്ടായ സ്കൂൾ ബസ് തൊഴിലാളികൾക്ക് ഓണറേറിയം അനുവദിക്കുക, ദുരിതകാലത്ത് അടിയന്തര ധനസഹായം ലഭ്യമാക്കുക, തൊഴിൽ സ്ഥിരത ഉറപ്പ് വരുത്തുക, മിനിമം വേതനം നിശ്ചയിക്കുക. വേതനം ഏകീകരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.ബി.യു നേതൃത്വത്തിൽ തൊഴിലാളികൾ 25ന് കളക്ടറേറ്റുകൾ, വിദ്യാഭ്യാസ ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കു മുന്നിൽ സത്യാഗ്രഹം നടത്തും. തൊഴിൽ നഷ്ടപ്പെട്ട ബസ് ജീവനക്കാർ കടക്കെണിയിലാണ്. ഇവർക്ക് സഹായമെത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.