samarppanam
മരുതമൺപള്ളി എസ്.എൻ.വി യു.പി സ്കൂളിൽ പുതുതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ സമർപ്പണയോഗം ജി. എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: മരുതമൺപള്ളി എസ്.എൻ.വി യു.പി സ്കൂളിൽ പുതുതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ സമർപ്പണം ജി. എസ്.ജയലാൽ എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പർ വിനീതജോൺ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ യുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ചാണ് പെൺകുട്ടികൾക്കായുള്ള ടോയ്ലറ്റ് ബ്ലോക്ക് നിർമ്മിച്ചത്.പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി റോയ്. ജില്ലാപഞ്ചായത്തംഗം എസ്.ഷൈൻകുമാർ, ബ്ളോക്ക് പഞ്ചായത്തംഗം ബി.ബിന്ദു,ശാഖായോഗം സെക്രട്ടറി കെ. വരദരാജൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ആർ.മഞ്ചു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിനു നന്ദിയും പറഞ്ഞു.