ഓച്ചിറ: ആലപ്പാട് ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കിയ കരനെൽകൃഷിയുടെ കൊയ്ത്ത് ഉത്സവം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അദ്ധ്യക്ഷനായി. തീരദേശ ഗ്രാമമായ ആലപ്പാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 ഹെക്ടർ ചതുപ്പുനിലങ്ങളിലാണ് നെല്ല് കൃഷി ആരംഭിച്ചത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷൈമ സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ഷിജി, മായ ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രേമചന്ദ്രൻ, ബിജു, ബേബി, സരിതാജനകൻ, ഉദയകുമാരി, കൃഷി ഓഫീസർ പ്രീജ, കൃഷി അസിസ്റ്റുമാരായ റസീയ, ലത, ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.