al
പുത്തൂർ: ചെറുപൊയ്ക വാണിവിളഭാഗം എവർഷൈൻ പബ്ലിക്ക് ലൈബ്രറിയുടെയും എവർഷൈൻ ആർട്ട്സ് ആൻ്റ് സ്പ്പോർട്ട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒഴിക്കിൽപ്പെട്ട കാറിൽ നിന്നും രണ്ട് യാത്രക്കാരെ സാഹസികമായി രക്ഷിച്ച യുവാക്കളെ പുത്തൂർ സി.ഐ. ജി.സുഭാഷ് കുമാർ ആദരിക്കുന്നു

പുത്തൂർ: ചെറുപൊയ്ക വാണിവിളഭാഗം എവർഷൈൻ പബ്ലിക് ലൈബ്രറിയുടെയും എവർഷൈൻ ആർട്ട്സ് ആൻഡ് സ്പ്പോർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഒഴിക്കിൽപ്പെട്ട കാറിൽ നിന്ന് രണ്ട് യാത്രക്കാരെ സാഹസികമായി രക്ഷിച്ച യുവാക്കളെ ആദരിക്കുകയും വാണി വിള ഡബ്ള്യൂ.എൽ.പി.എസ് കുട്ടികൾക്ക് പഠനോപകരണവിതരണവും നടന്നു. പുത്തൂർ സി.ഐ ജി.സുഭാഷ് കുമാർ ഉദ്ഘാടനം ചെയ്തു. ക്ലീൻ ഇന്ത്യയുടെ ഭാഗമായി സ്ക്കുളും പരിസരവും വൃത്തിയാക്കി. ജനമൈത്രി ബീറ്റ് ഓഫീസർ ആർ.രാജവൻ, വാർഡ് മെമ്പർ രജനി, ക്ലബ് ഭാരവാഹികളായ ബിനുകുമാർ, സോമശേഖരൻ, വിപിൻ അശോകൻ എന്നിവർ സംസാരിച്ചു.