ഓച്ചിറ: മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മറ്റിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷം ഗ്രാമപഞ്ചായത്തംഗം ദിലീപ് ശങ്കർ ഉദ്ഘാടനം ചെയ്തു. വർക്ക്ഷോപ്പ് ജോലിക്കിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് ഒരു കാൽ മുറിക്കേണ്ടി വന്ന ചങ്ങൻകുളങ്ങര പുളിക്കകുടിയിൽ ഓമനക്കുട്ടന് ഭക്ഷ്യസാധനങ്ങൾ നൽകിക്കൊണ്ടാണ് വാർഷികാഘോഷത്തിന് തുടക്കമായത്. മമ്മൂട്ടി ഫാൻസ് കൊല്ലം ജില്ലാ പ്രസിഡന്റ് കടത്തൂർ റഹീം, താലൂക്ക് പ്രസിഡന്റ് അജ്മൽ ഹുസൈൻ, താലൂക്ക് സെക്രട്ടറി നിഷാദ് നിസാർ, ജോയിൻ സെക്രട്ടറി നിയാസ് തുടങ്ങിയവർ പങ്കെടുത്തു.