photo
സി.പി.എം കുണ്ടറ ലോക്കൽ കമ്മിറ്റി സമ്മേളനം മുൻ മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു

കുണ്ടറ: സി.പി.എം കുണ്ടറ ലോക്കൽ കമ്മിറ്റി സമ്മേളനം മുൻ മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പ്ലാവറ ജോൺഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജെ. മോഹനൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എ. എബ്രഹാം, കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി. സന്തോഷ്‌, സോമൻ പിള്ള, ശിവജി, കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. വിൻസെന്റ്, മാത്യു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.