പത്തനാപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ . കുന്നിക്കോട് മേലില വില്ലേജിൽ മേലില നരിക്കുഴി ഭാഗത്ത് അറപ്പുര വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നഹാസിനെ (21 ) യാണ് കുന്നിക്കോട് പൊലീസ് എസ്. എച്ച് .ഒ മുബാറക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും