കുണ്ടറ: വീടിന്റെ മേൽക്കൂര തകർന്നുവീണ് മുൻ ഗ്രാമ പഞ്ചായത്ത് അംഗത്തിന് പരിക്കേറ്റു. മുൻ കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞിരകോട് തണ്ണിക്കോട് മാടമ്പിശ്ശേരി വീട്ടിൽ രാജമ്മയ്ക്കാണ് (65) പരിക്കേറ്റത്. വീട്ടിൽ രാജമ്മ ഒറ്റയ്ക്കാണ് താമസം. ശനിയാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. രാജമ്മ ആശുപത്രിയിൽ ചികിത്സതേടി.